Latest Updates

അധിക ഭാരം ഗര്‍ഭാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ ഇരട്ടിയാക്കുമെന്ന് സമീപകാല ഗവേഷണഫലം.  'ബിഎംസി മെഡിസിന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത.് ഓരോ 5 അധിക ബിഎംഐ യൂണിറ്റുകളും  ഒരു സ്ത്രീയുടെ ഗര്‍ഭാശയ (എന്‍ഡോമെട്രിയല്‍) കാന്‍സര്‍ സാധ്യത ഏകദേശം ഇരട്ടിയാക്കുമെന്നൊണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്നുള്ള പഠനഫലം പറയുന്നത്. 

ഓസ്ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, സ്വീഡന്‍, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള 120,000 സ്ത്രീകളില്‍ നിന്നുള്ള ജനിതക സാമ്പിളുകള്‍ പരിശോധിച്ചായിരുന്നു പഠനം.  അതില്‍ 13,000 പേര്‍ക്ക് ഗര്‍ഭാശയ അര്‍ബുദം ഉണ്ടായിരുന്നു. ഗര്‍ഭാശയ ക്യാന്‍സര്‍ അപകടസാധ്യതയില്‍  ബിഎംഐയുടെ സ്വാധീനം പരിശോധിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പഠനങ്ങളിലൊന്നാണ് ഈ സ്ഥിതിവിവര വിശകലനം. പൊണ്ണത്തടിയെയും ഗര്‍ഭാശയ കാന്‍സറിനെയും ബന്ധിപ്പിക്കുന്ന 14 സ്വഭാവങ്ങളുടെ അടയാളങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു.

ഫാസ്റ്റിംഗ് ഇന്‍സുലിന്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിങ്ങനെ രണ്ട് ഹോര്‍മോണുകള്‍ കണ്ടെത്തുകയും ഇത് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നെന്ന് വിശകലനം ചെയ്യുകയും ചെയ്തു. ഹോര്‍മോണുകള്‍ വഴി, പൊണ്ണത്തടി കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട്, ഭാവിയില്‍ ശാസ്ത്രജ്ഞര്‍ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലുള്ള ആളുകളില്‍ ഈ ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാനോ വര്‍ദ്ധിപ്പിക്കാനോ മരുന്നുകള്‍ ഉപയോഗിക്കാമെന്ന സാധ്യത ഗവേഷകര്‍ ചൂണ്ടിക്കാട്ടി.  ഉദാഹരണത്തിന്, പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ പോലുള്ള മരുന്നുകള്‍ക്ക് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാന്‍ കഴിയും, ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഈ മരുന്ന് കാന്‍സര്‍ സാധ്യതയെയും ബാധിക്കുന്നു എ്ന്നാണ്.

കൂടുതല്‍ പഠനം നടക്കുന്നുണ്ടെങ്കിലും.അമിതവണ്ണവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ക്യാന്‍സര്‍ തരങ്ങളിലൊന്നാണ് ഗര്‍ഭാശയ അര്‍ബുദം. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏറ്റവും സാധാരണമായ ഗൈനക്കോളജിക്കല്‍ ക്യാന്‍സറാണിത്, യുകെയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സാധാരണമായ നാലാമത്തെ അര്‍ബുദമാണിത് - 36 സ്ത്രീകളില്‍ ഒരാള്‍ക്ക് സാധ്യത കൂടും. യുകെയിലെ ഗര്‍ഭാശയ കാന്‍സര്‍ കേസുകളില്‍, ഏകദേശം മൂന്നിലൊന്ന് പേര്‍ അമിതഭാരവും പൊണ്ണത്തടിയും മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. 'പൊണ്ണത്തടിയുമായി മല്ലിടുന്ന ആളുകള്‍ക്കിടയില്‍ കാന്‍സര്‍ സാധ്യത നിയന്ത്രിക്കാന്‍ ഏതൊക്കെ ചികിത്സകളും മരുന്നുകളും ഉപയോഗിക്കാമെന്ന് കൃത്യമായി അന്വേഷിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെയിലെ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മേധാവി ഡോ. ജൂലി ഷാര്‍പ്പ് പറഞ്ഞു.  ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന്, സമീകൃതാഹാരം കഴിക്കുന്നതും സജീവമായി തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തേണ്ടതും പ്രധാനമാണെന്നും ഷാര്‍പ്പ് കൂട്ടിച്ചേര്‍ത്തു.

Get Newsletter

Advertisement

PREVIOUS Choice